തൃശ്ശൂര്‍: പത്തുവയസുകാരിയെ ക്ലാസ് മുറിയില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ അധ്യാപകന് 30 വര്‍ഷം തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊയിലാണ്ടി പൊക്കിഞ്ഞാരി വീട്ടില്‍ രാധാകൃഷ്ണനെ(56) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. 2014 ലെ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.