കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 10 ലക്ഷം രൂപ വിലമതിക്കുന്ന 48 കിലോ കഞ്ചാവ് പൊടിയാണ് ആർപിഎഫിന്റെയും എക്സൈസിന്റെയും മിന്നൽ പരിശോധനയിൽ പിടികൂടിയത്.
റെയിൽവേ പ്ലാറ്റ് ഫോമിൽ ഉപേക്ഷിക്കപ്പെട്ട വലിയ പ്ലാസ്റ്റിക് ചാക്കിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.