മുംബൈ: ഗായകന്‍ സോനു നിഗമിനും സംഘത്തിനും നേരേ ആക്രമണം. മുംബൈയിലെ ചെമ്പൂരില്‍ ഒരു സംഗീത പരിപാടിക്കിടെയാണ് സംഭവം നടന്നത്. ശിവസേന എംഎല്‍എ പ്രകാശ് ഫതര്‍പേക്കറിന്റെ മകന്‍ സ്വപ്‌നില്‍ ഫതര്‍പേക്കറും സംഘവുമാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ ചെമ്പൂര്‍ പൊലീസ് കേസെടുത്തു. അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശിവസേന നേതാവ് പ്രകാശ് പ്രഭാകർ സംഘടിപ്പിച്ച പരിപാടിയിലാണ് സോനു നിഗം പങ്കെടുക്കാൻ എത്തിയത്. പാട്ട് അവതരിപ്പിച്ചതിന് ശേഷം അദ്ദേഹവും സംഘവും സ്റ്റേജിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അക്രമി സെൽഫി എടുക്കാനായി അടുത്തേക്ക് വരികയായിരുന്നു. ഇയാളെ തടയാന്‍ സോനുവിന്റെ അംഗരക്ഷകര്‍ ശ്രമിച്ചു. ഗായകന്‍ വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഇയാള്‍ ആക്രമിക്കാന്‍ തുനിയുകയായിരുന്നു. ഇതിനിടെ സോനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ച അംഗരക്ഷകനെ അക്രമി തള്ളിവീഴ്ത്തി. പരിക്കേറ്റ അംഗരക്ഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സോനുവിനൊപ്പം ഉണ്ടായിരുന്ന റബ്ബാനി ഖാന്‍, അസോസിയേറ്റ്, ബോഡിഗാര്‍ഡ് തുടങ്ങിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ സോനു നിഗം ചെമ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
ഒരു പ്രകോപനവുമില്ലാതെ പെട്ടെന്നായിരുന്നു ആക്രമണം എന്നാണ് റബ്ബാനി ഖാന്‍ പറഞ്ഞത്. അന്തരിച്ച ഇന്ത്യന്‍ ശാസ്ത്രീയ സംഗീത പ്രഗത്ഭന്‍ ഗുരു ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മകനാണ് റബ്ബാനി. എട്ടടി ഉയരത്തില്‍ നിന്നാണ് റബ്ബാനി ഖാന്‍ വീണത്.
അതേസമയം സംഭവത്തിന്റേതെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ ആധികാരികത പോലീസ് പരിശോധിച്ചുവരികയാണ്. പരിപാടിയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്.