ന്യൂഡല്‍ഹി: ഡൽഹി അമൻ വിഹാറിൽ പങ്കാളി തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. പൊളളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
ഈ മാസം പത്തിനാണ് പങ്കാളിയായ മോഹിത് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.