ഒഡീഷയില്‍ ഒരുകുടുംബത്തിലെ നാല്പേര്‍ക്ക് നേരെ ആസിഡ് ആക്രമണം. ബാലസോര്‍ ജില്ലയിലെ സദര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള വിമ്പുര ഗ്രാമത്തിലാണ് സംഭവം.ആക്രമണത്തില്‍ രണ്ട് യുവതികള്‍ക്കും രണ്ട് കുട്ടികള്‍ക്കും പൊള്ളലേറ്റു. യുവതികളില്‍ ഒരാളുടെ ഭര്‍ത്താവാണ് ആക്രമണം നടത്തിയത്.
തന്റെ രണ്ടാം ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ ചന്ദന്റാണ എന്ന യുവാവ് നീലഗിരി പ്രദേശത്തുള്ള സന്താരഗഡിയയിലെ ഒരു വീട്ടില്‍ വന്നിരുന്നു. എന്നാല്‍ ഇയാള്‍ക്കൊപ്പം പോകാന്‍ യുവതി വിസമ്മതിച്ചു.ഇതില്‍ പ്രകോപിതനായ റാണ കൈയില്‍ കരുതിയ ആസിഡ് എറിയുകയായിരുന്നു. യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപമുണ്ടായിരുന്ന മുതിര്‍ന്ന സഹോദരിക്കും പൊള്ളലേറ്റു. ഇവരുടെ മകനും മകള്‍ക്കും പരിക്കേറ്റു.