അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക്. കേസിൽ അന്തിമ വാദം ഇന്ന് മണ്ണാർക്കാട് കോടതിയിൽ തുടങ്ങും. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെടുന്നത്.പ്രതിഭാഗം സാക്ഷിവിസ്ഥാരവും പൂർത്തിയായതോടെയാണ് മധു കേസ് വാദം കേൾക്കൽ നടപടികളിലേക്ക് കടക്കുന്നത്.
കേസിൽ ആകെ 122 സാക്ഷികളാണുണ്ടായിരുന്നത്.പിന്നീട് അഞ്ച് സാക്ഷികളെ കൂടി വിസ്തരിച്ചു. അതോടെ സാക്ഷികളുടെ എണ്ണം 127 ആയി. അതിൽ 24 പേർ കൂറുമാറി. രണ്ട് പേർ മരിച്ചു.കേസ് സംബന്ധിച്ച് നേരത്തെ പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറഞ്ഞ താൽക്കാലിക വനം വകുപ്പ് വാച്ചർമാരെ സർവിസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു.പ്രോസിക്യൂഷന് അനുകൂലമായും നിരവധി സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.