സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ട്രഷറിയിൽ പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിൻ്റെ പ്രത്യേക അനുമതി നിർബന്ധമാക്കി. നേരത്തെ 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്കായിരുന്നു നിയന്ത്രണം.ട്രഷറി നിയന്ത്രണം പദ്ധതി നടത്തിപ്പിനെ ബാധിക്കും. എന്നാൽ നിലവിലെ നിയന്ത്രണം ശമ്പള, പെൻഷൻ ബില്ലുകൾ പാസാക്കുന്നതിന് തടസമില്ല. പക്ഷെ വിരമിക്കുന്ന ജീവനക്കാരുടെ പിഎഫ് വിതരണത്തെ ട്രഷറി നിയന്ത്രണം ബാധിച്ചേക്കും. പെൻഷൻ ആകുന്നവരിൽ ഭൂരിഭാഗത്തിൻ്റെയും പി എഫ് തുക 25 ലക്ഷത്തിന് മുകളിലായിരിക്കും.