ഹിമാചൽ പ്രദേശിൽ ഭൂചലനം. ധർമ്മശാലയിൽ നിന്ന് 56 കിലോമീറ്റർ വടക്കുഭാഗത്താണ് റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. രാത്രി 10:38 നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.