തുർക്കിയിൽ വീണ്ടുമുണ്ടായ ഭൂചലനത്തിൽ മൂന്ന്പേർ കൊല്ലപ്പെടുകയും 213 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹതായ് പ്രവശ്യയിലാണ് ഭൂചലനമുണ്ടായതെന്ന് തുർക്കി ആഭ്യന്തരമന്ത്രി സുലൈമാൻ സോയ്ലു അറിയിച്ചു.
വലിയ ദുരന്തത്തിൽ നിന്ന് രാജ്യം കരകയറാൻ ശ്രമിക്കവെയാണ് തുർക്കിയിൽ വീണ്ടും ഭൂചലനമുണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പുണ്ടായ വമ്പൻ ഭൂചലനത്തിൽ 50000ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്.തുർക്കിക്ക് സഹായവുമായി ഇന്ത്യയും വിവിധ ഗൾഫ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും യുഎന്നും രംഗത്തെത്തിയിരുന്നു.