ചണ്ഡീഗഢ്: ത്രിപുര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്നും ചണ്ഡീഗഢിലേക്ക് പോകുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ഹരിയാന പാനിപ്പത്തിലെ ജി ടി റോഡിലായിരുന്നു അപകടം നടന്നത്.
നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ബിപ്ലബ് സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബിപ്ലബിന്റെ കാറിന്റെ മുൻ ചക്രത്തിന്റെ മുകൾഭാഗത്തും ഡ്രൈവിങ് സീറ്റ് ഡോറിനും കേടുപാടുണ്ടായി.
സംഭവത്തിൽ ബിപ്ലബ് ദേബ് ഉൾപ്പെടെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സമൽഖ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓം പ്രകാശ് പറഞ്ഞു.