സിയൂൾ: രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കൂടി പരീക്ഷിച്ച് ഉത്തരകൊറിയ. ജപ്പാന്റെ പടിഞ്ഞാറൻ തീരത്തെ കടലിലേക്ക് ഉത്തരകൊറിയ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതിന് രണ്ട് ദിവസത്തിനുശേഷമാണ് പുതിയ വിക്ഷേപണങ്ങൾ.
തിങ്കളാഴ്ചയായിരുന്നു പരീക്ഷണം. 395 കിലോമീറ്ററും (245 മൈൽ) 337 കിലോമീറ്ററും (209 മൈൽ) ദൂരെയുള്ള ലക്ഷ്യങ്ങൾ ലക്ഷ്യമിട്ട് ഒന്നിലധികം റോക്കറ്റ് ലോഞ്ചറിൽ നിന്ന് രണ്ട് പ്രൊജക്ടൈലുകൾ വിക്ഷേപിച്ചതായി ഉത്തര കൊറിയയുടെ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു.
ഉത്തരകൊറിയ രണ്ട് മിസൈലുകൾ പരീക്ഷിച്ചതായി ജപ്പാൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ യുഎൻ സുരക്ഷാ കൗണ്‍സിൽ അടിയന്തര യോഗം വിളിക്കണമെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ആവശ്യപ്പെട്ടു.