കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് ബ്രസീൽ. സാവോ പോളോ സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ഏഴു വയസുകാരിയടക്കം 36 പേർ മരിച്ചു. മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായിട്ടുണ്ട്.
സാവോ സെബാസ്റ്റിയാവോ, ഉബാടുബ, ഇൽഹബെല, ബെർടിയോഗ തുടങ്ങിയ നഗരങ്ങളിലാണ് മഴ കനത്ത നാശം വിതച്ചിരിക്കുന്നത്. സാവോ സെബാസ്റ്റിയാവോയിൽ മാത്രം 50ഓളം വീടുകൾ മണ്ണിനടിയിലായി.കഴിഞ്ഞ ദിവസം 600 മില്ലിമീറ്ററിലധികം മഴ പ്രദേശത്ത് പെയ്തതായാണ് സംസ്ഥാന സർക്കാർ അറിയിക്കുന്നത്.