ദക്ഷിണ കന്നടയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.. രഞ്ജിത, രമേഷ് റായ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പാൽസൊസൈറ്റിയിലേക്ക് ജോലിക്ക് പോകും വഴിയായിരുന്നു സംഭവമുണ്ടായത്.രഞ്ജിത പ്രാദേശിക ആശുപത്രിയിൽ വെച്ചും രമേഷ് റായ് സംഭവസ്ഥലത്തുവെച്ചുമാണ് മരിച്ചതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.