മംഗലൂരു: നെഞ്ചുവേദനയെ തുടര്‍ന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ അരുണ്‍ സിങ്ങിനെ മംഗലൂരു എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പങ്കെടുക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനാണ് അരുണ്‍ സിങ് മംഗലൂരുവിലെത്തിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി നേതാവാണ് അരുണ്‍ സിങ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.