കൊച്ചി: നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ വൈദികന് അറസ്റ്റില്‍. കൊല്ലം ആദിച്ചനല്ലൂര്‍ പനവിള പുത്തന്‍വീട്ടില്‍ സജി തോമസ് (43) ആണ് അറസ്റ്റിലായത്. അതേസമയം, മാര്‍ത്തോമാ സഭാംഗമായ പ്രതിയെ സ്വഭാവദൂഷ്യം മൂലം സഭ നേരത്തെ വിലക്കിയിരുന്നു.
2021 മുതല്‍ സസ്പെന്‍ഷനിലായ പ്രതി ആത്മീയ കാര്യങ്ങള്‍ പറഞ്ഞാണ് യുവതിയുമായി അടുപ്പത്തിലാകുന്നത്.
പിന്നീട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും യുവതി അറിയാതെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. പിന്നീട് പലപ്രാവശ്യം പ്രതി യുവതിയെ ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിലും കൊണ്ടുപോയി പീഡിപ്പിച്ചു. ഇനി വരില്ല എന്ന് യുവതി പറഞ്ഞതോടെ നഗ്ന ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കൊച്ചി സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് മനസിലാക്കിയ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലാകുകയായിരുന്നു.