കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുകയാണെന്നും രണ്ടു പേര്‍ കരിങ്കൊടി കാട്ടുമ്പോള്‍ ഓടി ഒളിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.
ജനകീയ സമരം കാണുമ്പോള്‍ അവരെ ആത്മഹത്യാ സ്വാഡ് എന്നാണ് പാര്‍ട്ടി സെക്രട്ടറി വിളിക്കുന്നത്. എന്നാല്‍, പ്രതിഷേധിക്കുന്ന കെഎസ്‌യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്നും സമരം ശക്തിപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. പിണറായി സര്‍ക്കാര്‍ പല കാര്യങ്ങളും മറച്ചു വെക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കരിങ്കൊടി കാണാന്‍ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വിഡി സതീശന്‍ പരിഹസിച്ചു.