സിറിയയിലെ സെൻട്രൽ ഡമാസ്‌കസിൽ ഞായറാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന് സിറിയൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. സിറിയയുടെ സഖ്യ കക്ഷിയായ ഇറാൻ സ്ഥാപിച്ച സുരക്ഷ സമുച്ചയൻ സമീപമാണ് ആക്രമണമുണ്ടായത്.ഇസ്രായേൽ നടത്തിയ ആക്രമണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നടത്തുന്ന കെട്ടിടത്തിലെ ലോജിസ്റ്റിക്സ് കേന്ദ്രം ലക്ഷ്യമിട്ടാണ് എന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു.