വയനാട്: പുൽപ്പള്ളി ഏരിയപള്ളി മേഖലയിൽ കടുവാ സാന്നിധ്യം. പ്രദേശവാസിയായ രാജന്റെ വീട്ടിലെ സിസിടിവിയിൽ കടുവ നടന്ന് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞു.
വെള്ളിയാഴ്ച രാത്രി കാർ യാത്രിക ഏരിയപള്ളിയിൽ വച്ച് കടുവയെ കണ്ടിരുന്നു. തുടർന്നു വനം വകുപ്പ് പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വന മേഖലയോട് ചേർന്ന പ്രദേശമാണിത്.
ജനവാസ കേന്ദ്രത്തിൽ നിന്ന് കടുവ വനത്തിനുള്ളിലേക്ക് കടന്നതായാണ് നിഗമനം. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.