പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്നുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി മെറിൻ വില്ലയിൽ മെറിൻ ( 18 ) സഹോദരൻ മെഫിൻ ( 15 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ തോണ്ടപ്പുറത്ത് സ്വദേശി എബിനായി തിരച്ചിൽ തുടരുകയാണ്.
എട്ട് പേരടങ്ങുന്ന സംഘമാണ് കൺവൻഷനിൽ പങ്കെടുക്കാനെത്തിയത്. കൺവൻഷനിൽ പങ്കെടുത്തതിനു ശേഷം വൈകുന്നേരത്തോടെ ഇവർ കടവിൽ കുളിക്കാനിറങ്ങി. ഇതിൽ ഒരാൾ കയത്തിൽപ്പെട്ടതോടെ മറ്റ് രണ്ട് പേർ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു.
ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നദിയിൽ ചില ഭാഗങ്ങളിൽ വലിയ കയങ്ങളുണ്ട്. അടിയൊഴുക്കും ശക്തമാണ്. ഇതറിയാതെ കുളിക്കാൻ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.