സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ പലിശ നിരക്കുകളിൽ വർധന വരുത്തി.അഞ്ച് മുതൽ 25 വരെ ബേസിസ് പോയിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 25 ബേസിസ് പോയിന്റിന്റ വർധനവുണ്ട്. ഇത് പ്രകാരം നിക്ഷേപകർക്ക് 7 ശതമാനം പലിശ ലഭിക്കും.
3 മുതൽ 10 വർഷ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശനിരക്കാണ് നൽകുന്നത്. 1 വർഷം മുതൽ 2 വർഷത്തിൽ താഴെ പദ്ധതി കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.80 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപങ്ങൾക്ക് 5 ബേസിസ് പോയിന്റിന്റെ വർധനവാണുള്ളത്