ലക്നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ വിരുന്ന് സല്‍ക്കാരത്തിനിടെ വധുവിന്റെ ബന്ധുവിനെ അടിച്ചുകൊന്നു. രണ്‍വീണ്‍ സിങ്ങ് (50) ആണ് മരിച്ചത്. രസഗുള കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മെയിന്‍പുരി ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. വിവാഹ സല്‍ക്കാരത്തിനിടെ ബക്കറ്റില്‍ നിന്ന് രസഗുള എടുക്കുന്നതിനെ രണ്‍വീര്‍ സിങ് എതിര്‍ത്തു. ഇതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന നാലു അതിഥികളുമായാണ് വാക്കേറ്റം ഉണ്ടായത്. ഇതേ തുടര്‍ന്ന് നാലംഗ സംഘം ഇരുമ്പുവടി ഉപയോഗിച്ച് രണ്‍വീര്‍ സിങ്ങിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിപിടിയില്‍ രാം കിഷോര്‍ എന്ന ആള്‍ക്കും മര്‍ദ്ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ രാം കിഷോറിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, സംഭവത്തില്‍ കേസെടുത്തതായും ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.