തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ചൂണ്ടയിടുന്നതിനിടെ അബദ്ധത്തില്‍ കടലില്‍ വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം കാര്യവട്ടം കൃഷ്ണഭവനില്‍ ബാലകൃഷ്ണന്‍ ആശാരിയുടെ മകന്‍ മനേഷ് ബി (38) ആണ് മരിച്ചത്. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. ചൂണ്ട ഇടുന്നതിനിടെ മനേഷ് കടലിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു.