തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂവച്ചലിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ചു. പൂവച്ചൽ ഉറിയാകൊട് കടുക്കാമൂട് ജഗ്ഷനിൽ പ്രവർത്തിക്കുന്ന ദേവു ഫർണിച്ചർ എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.
കാട്ടാക്കട നിന്നും അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. സമീപത്തെ വീട്ടിൽ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.