കൊച്ചി: നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണം പിടികൂടി. 400 ഗ്രാം സ്വർണ്ണവുമായി തൃശ്ശൂര്‍ സ്വദേശി നിഷാദ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. ബെല്‍റ്റില്‍ ഒളിപ്പിച്ചാണ് നിഷാദ് സ്വര്‍ണം കൊണ്ടുവന്നത്.
ദുബൈയില്‍ നിന്ന് ഐ എക്സ് 434 നമ്പര്‍ വിമാനത്തിലാണ് നിഷാദ് സ്വര്‍ണ്ണം കൊണ്ടുവന്നത്. 20 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.
കഴിഞ്ഞ 21 മാസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയത് റെക്കോർഡ് സ്വർണവേട്ടയാണ്. ഇക്കാലയളവിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒരു ടൺ സ്വർണമാണ്. നെടുമ്പാശേരി വിമാനതാവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പുറത്തെത്തിക്കും വഴി പിടികൂടിയ സ്വർണമുൾപ്പടെയാണ് ഇത്.