കൊച്ചി: ശിവരാത്രി ദിനത്തോട് അനുബന്ധിച്ച് സര്‍വീസ് ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ. ആലുവയില്‍ ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് നടപടിയെന്ന് കെഎംആര്‍എല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഫെബ്രുവരി 18 ശനിയാഴ്ച രാത്രി 11.30 വരെ മെട്രോ സര്‍വീസ് നടത്തും. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വ്വീസ് ഉണ്ടാകുക. അതേസമയം, ഫെബ്രുവരി 19 ഞായറാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിക്കും. രാവിലെ ഏഴു വരെ 30 മിനിറ്റ് ഇടവിട്ടും ഏഴു മുതല്‍ ഒമ്പതു വരെ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും സര്‍വീസ്.