കാസര്‍കോഡ്: കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോഡ് ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജിന് നേരെയാണ് ആക്രമണമുണ്ടായത്. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ മാര്‍ട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.