ഒമാനിൽ കുടുംബ വിസ ലഭിക്കുന്നതിനുള്ള ശമ്പള നിരക്ക് 150 റിയാലായി അധികൃതർ കുറച്ചു. മുതിർന്ന റോയൽ ഒമാൻ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ നിയമം എന്നാണ് പ്രാബല്യത്തിൽ വരികയെന്ന് അറിവായിട്ടില്ല.
നേരത്തെ കുറഞ്ഞത് 350 റിയാൽ ശമ്പളം വാങ്ങുന്നവർക്കേ ഒമാനിൽ കുടുംബത്തെ ഫാമിലി വിസയിൽ കൊണ്ടുവാരാൻ സാധിച്ചിരുന്നൊള്ളൂ. ഒമാൻ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.