തിരുവനന്തപുരം: യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി നല്കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനെതിരെ വധഭീഷണിയുണ്ടായതായി പരാതി. ഇതേത്തുടര്‍ന്ന് തങ്കശ്ശേരിയിലെ റിസോര്‍ട്ടുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡാര്‍വിനെതിരെ വിഷ്ണു ഡി.ജി.പിക്ക് പരാതി നല്കി.
ചിന്താ ജെറോം അനധികൃതമായി റിസോര്‍ട്ടില്‍ താമസിച്ചുവെന്ന് ആരോപിച്ച് വിഷ്ണു ഇ.ഡിക്കും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു. ചിന്ത താമസിച്ച റിസോര്‍ട്ടില്‍ നിന്നും ബ്രോഷറുകളും മെസ്സേജുകളും വന്നതായി അദ്ദേഹം പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് മറ്റുള്ളവര്‍ക്കെതിരെ കുപ്രചാരണം നടത്തി സ്വന്തം ജീവന് അപകടത്തിലാക്കരുതെന്ന മുന്നറിയിപ്പോടെ വധഭീഷണി സന്ദേശം അയച്ചതായും വിഷ്ണു വ്യക്തമാക്കുന്നു.
കൊല്ലത്തെ റിസോര്‍ട്ടില്‍ താമസിച്ച് മുപ്പത്തിയെട്ടുലക്ഷം ചെലവഴിച്ചു എന്നായിരുന്ന ആരോപണം. അതിനു പിന്നാലെ വിശദീകരണവുമായി ചിന്ത തന്നെ രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്ത് അമ്മയ്ക്ക് സ്ട്രോക്ക് വന്നതിനെ തുടര്‍ന്നാണ് ആയുര്‍വേദ ഡോക്ടറുടെ വീടിന് താഴത്തെ അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചത് എന്നാണ് ചിന്ത ജെറോം പറഞ്ഞത്.