കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ കുറുമാത്തൂര്‍ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാര്‍ഡില്‍ വന്‍ തീപിടുത്തം. നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു.
തളിപ്പറമ്ബ്, ശ്രീകണ്ഠാപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി നിരവധി വര്‍ഷങ്ങളായി തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, എങ്ങനെയാണ് തീ പടര്‍ന്നതെന്നതില്‍ വ്യക്തതയില്ല. തീ പടര്‍ന്ന് പിടിച്ചതോടെ തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.