തിരുവനന്തപുരം: ഉള്ളൂരിൽ സി ഐക്ക് ശബ്ദസന്ദേശം അയച്ച് വീട്ടമ്മ ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം പുള്ളൂർ പുലയന്നാർകോട്ട ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് അശോകൻ ആണ് അറസ്റ്റിലായത്. യുവതിയെ മുൻപ് ആക്രമിച്ച കേസിലാണ് അറസ്റ്റ്. വിജയകുമാരിയുടെ കുറിപ്പിൽ അശോകന്‍റെ പേര് ഉണ്ടായിരുന്നു.
ദേവസ്വം സ്വത്തുമായുള്ള അതിർത്തി തർക്കത്തിനിടെ ഇയാൾ വിജയകുമാരിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് വിജയകുമാരി ആത്മഹത്യ ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അശോകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയ്ക്കെതിരായ ആക്രമണം, ആയുധം ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അശോകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീയ്ക്കെതിരായ ആക്രമണം, ആയുധം ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. അതിർത്തി തർക്കത്തിൽ ക്ഷേത്രം ഭാരവാഹികൾക്കെതിരെ ആത്മഹത്യാകുറിപ്പും ശബ്ദസന്ദേശവും തയ്യാറാക്കിയ ശേഷമാണ് വീട്ടമ്മ ഈ മാസം 11 ന് ആത്മഹത്യ ചെയ്തത്.
ക്ഷേത്രകമ്മിറ്റിയും വിജയകുമാരിയുടെ കുടുംബവും തമ്മിൽ വര്‍ഷങ്ങാളായി അതിര്‍ത്തി തര്‍ക്കമുണ്ട്. ഉത്സവത്തിന്‍റെ ഭാഗമായി നാലിന് ജെ സി ബി ഉപയോഗിച്ച് ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ ദേവസ്വം ഭൂമിയും കുടുംബ സ്വത്തും വേര്‍തിരിക്കാൻ വിജയകുമാരി സ്ഥാപിച്ച സര്‍വ്വേ കല്ല് പിഴുതുമാറ്റി. ഇതിന് പിന്നാലെയായിരുന്നു തര്‍ക്കം. ചോദ്യം ചെയ്തപ്പോൾ അറസ്റ്റിലായ അശോകനും കുടുംബവും വെട്ടു കത്തിയുമായി ഭീഷണിപ്പെടുത്തിയതിന്‍റെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.