കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ വാഴത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നു രാവിലെയാണ് സംഭവം. സാന്‍ജോ ആശുപത്രിയുടെ പിറകുവശത്ത് സോഫിയ കോളേജ് റോഡിലെ വാഴത്തോട്ടത്തിലാണ് യുവാവിന്റെ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
നീല ചെക്ക് ഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം. കൊലപാതകമാണോ എന്നതടക്കം വിവിധ വശങ്ങള്‍ പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. ഫോറന്‍സിക് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.