എറണാകുളം: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കര്‍ അഞ്ചാം പ്രതി. സ്വപ്ന സുരേഷിന്റെ
മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയതായി ഇഡി പറയുന്നു. ഒരു കോടി രൂപ ശിവശങ്കരന് നല്‍കിയെന്ന് നേരത്തെ സ്വപ്ന മൊഴി നല്‍കിയിരുന്നു. അതേസമയം, അറസ്റ്റിലായ ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും. കേസില്‍ ഇതുവരെ ആറുപേരെയാണ് ഇഡി പ്രതി ചേര്‍ത്തത്.
അതേസമയം, തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെയും ഇഡി പ്രതി ചേര്‍ത്തിട്ടുണ്ട്. യദു കൃഷ്ണന് മൂന്നു ലക്ഷം രൂപ കോഴ ലഭിച്ചുവെന്നാണ് കണ്ടെത്തല്‍. യൂണിടാക് കമ്ബനിയെ സരിത്തിന് പരിചയപ്പെടുത്തിയതിനാണ് ഈ തുക ലഭിച്ചത്. പണം ലഭിച്ച അക്കൗണ്ട് വിശദാംശങ്ങളും ഇഡി കണ്ടെടുത്തു.
മൂന്ന് ദിവസത്തെ തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രി 11.30 ഓടെയാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി കൊച്ചി ഓഫീസില്‍ പാര്‍പ്പിച്ച ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലൈഫ് മിഷന്‍ കേസിലെ ആദ്യ അറസ്റ്റ് ആണ് ശിവശങ്കരന്റേത്. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവ ശങ്കര്‍ പ്രധാന ആസൂത്രകന്‍ ആണെന്നും കോഴപ്പണം ശിവശങ്കര്‍ കള്ളപ്പണമായി സൂക്ഷിച്ചതിന് തെളിവുണ്ടെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്. സ്വപ്ന സുരേഷിന്റെ രണ്ട് ലോക്കറികളില്‍ നിന്ന് എന്‍ഐഎ പിടികൂടിയ പണം ശിവശങ്കരനുള്ള കോഴപ്പണം എന്നാണ് സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴി. മാത്രമല്ല ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലു കോടി 25 ലക്ഷം രൂപ കോഴിയായി നല്‍കിയിട്ടുണ്ടെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്ലനും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്വപ്നയുടെ ലോക്കറിലെ പണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി.