കൊച്ചി: ലൈഫ് മിഷന് കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർച്ചയായ രണ്ടാം ദിനവും ചോദ്യം ചെയ്തു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരായത്. ഇപ്പോഴും ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുകയാണ്. തിങ്കളാഴ്ചയും ശിവശങ്കറെ ഇഡി ചോദ്യം ചെയ്തിരുന്നു.
സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് പിടികൂടിയ പണം ലൈഫ് മിഷന് കോഴ കള്ളപ്പണമാണെന്ന മൊഴികളിലാണ് ഇഡി ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന്റെ അറസ്റ്റിലേക്ക് ഇഡി നീങ്ങിയേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.
കേസിൽ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4. 48 കോടി കോഴ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.