ചെന്നൈ: മദ്രാസ് ഐഐടി കാമ്പസിനുള്ളിൽ വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിയായ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് വിദ്യാർഥിയാണ് മരിച്ചത്.
വിദ്യാർഥി ഹോസ്റ്റൽ മുറി തുറക്കുന്നില്ലെന്ന സഹപാഠികളുടെ പരാതിയെത്തുടർന്ന് വാർഡൻ എത്തി കതക് തള്ളിത്തുറക്കുകയായിരുന്നു. മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്.
സംഭവത്തിൽ കോട്ടൂർപുരം പേലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.