കെഎസ്ആർടിസിയിൽ ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കാൻ നിർദ്ദേശം; ലക്ഷ്യം പ്രതിമാസം 240 കോടി രൂപ

 

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ളം ന​ൽ​കാ​നാ​യി ഡി​പ്പോ ത​ല​ത്തി​ൽ ടാ​ർ​ഗെ​റ്റ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി. വ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​മ്പ​ളം ന​ൽ​കാ​നാ​യി ഓ​രോ ഡി​പ്പോ​യി​ലെ​യും ബ​സു​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടേ​യും എ​ണ്ണം അ​നു​സ​രി​ച്ച് ടാ​ര്‍​ഗെ​റ്റ് ന​ല്‍​കും.

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ്ര​തി​മാ​സ വ​രു​മാ​നം 240 കോ​ടി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.​ മാ​നേ​ജ്മെ​ന്‍റ് ന​ല്‍​കു​ന്ന ടാ​ര്‍​ഗെ​റ്റ് തി​ക​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ മു​ഴു​വ​ന്‍ ശ​മ്പ​ള​വും എ​ല്ലാം മാ​സ​വും അ​ഞ്ചാം തീ​യ​തി ന​ല്‍​കും. ടാ​ര്‍​ഗെ​റ്റ് പ​കു​തി മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തെ​ങ്കി​ല്‍ പ​കു​തി ശ​മ്പ​ള​മാ​കും ന​ൽ​കു​ക.

തീ​രു​മാ​ന​ത്തി​നെ​തി​രെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി. രാ​ജ്യ​ത്തെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് യൂ​ണി​യ​നു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചയ്ക്കകം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. തൊഴിലാളികൾക്കു ശമ്പളം നൽകാൻ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. സ്ഥാപനം കനത്ത പ്രതിസന്ധിയിലാണെന്നും  ശമ്പളം നൽകാൻ ഏപ്രിൽ മുതൽ സർക്കാർ സഹായം ഉണ്ടാകില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. പത്താം തീയതി കഴിഞ്ഞിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ വന്നതോടെയാണ് കോടതി ഇടപെടലുണ്ടായത്.

ശമ്പളം നൽകാൻ 30 കോടിരൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 60 കോടി രൂപയാണ് ശമ്പളം നൽകാൻ വേണ്ടത്. ഇനി ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കാനായില്ല.

കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച  82 വിരമിച്ച ജീവനക്കാർക്ക് ഉടൻ പകുതി പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിട്ടു. കെഎസ്ആർടിസി മാനേജ്‌മെന്റ് നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവർക്കാണ് അനുകൂല്യം നൽകേണ്ടത്. ആനുകൂല്യങ്ങൾ ലഭിക്കാനുള്ള മുഴുവൻ പേർക്കും സമാശ്വാസമായി ഒരു ലക്ഷം നൽകാമെന്ന കെഎസ്ആർടിസി നിലപാട് കോടതി രേഖപ്പെടുത്തി. എങ്കിലും ഇതിൽ തീരുമാനമായിട്ടില്ല. 

അനുകൂല്യം വിതരണം ചെയ്യാൻ കൈയ്യിൽ പണം ഇല്ലെന്നു കെഎസ്ആർടിസി അറിയിച്ചു. എന്നാൽ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിനു ബുദ്ധിമുട്ടണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ചോദ്യം. വരുമാനം മുഴുവൻ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്നത് നിർഭാഗ്യകരമായ സാഹചര്യമെന്ന് കോടതി വിലയിരുത്തി.