കോട്ടയം: പാമ്പാടിയിൽ താന്നിമറ്റത് ഭർത്താവ് മദ്യലഹരിയിൽ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. കുത്തേറ്റ ഭാര്യ ഓമനയുടെ നില ഗുരുതരമായി തുടരുന്നു.
ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മദ്യ ലഹരിയിലായിരുന്ന മോഹനൻ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ട് ഉണ്ട്. അദ്ദേഹത്തിന്റെ വൈദ പരിശോധന പുരോഗമിക്കുന്നു.
സ്ഥിരമായി മോഹനം ഇത്തരത്തിൽ മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ വ്യക്തമാക്കി.