മുംബൈ: ബോംബെ ഐഐടി ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു ചാടിയ വിദ്യാർഥി മരിച്ചു. അഹമ്മദാബാദ് സ്വദേശിയായ ബിടെക് ഒന്നാം വർഷ വിദ്യാർഥി ദർശൻ സോളങ്കിയാണ് ഞായറാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തത്.
ജാതീയമായി ക്യാമ്പസ്സില്‍ നേരിടുന്ന വിവേചനമാണ് ദലിത് വിദ്യാര്‍ഥിയായ ദര്‍ശന്‍ സോളങ്കിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരേയും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താന്‍ പോലീസിനായിട്ടില്ല. പഠനത്തില്‍ ഉണ്ടായ സമ്മര്‍ദ്ദമാണോ വിദ്യാര്‍ഥിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് അന്വേഷിക്കുണ്ട്.
ജാതിവിവേചനത്തെത്തുടർന്നുണ്ടായ കൊലപാതകമാണെന്ന് ആരോപിച്ച് എപിപിഎസ്‌സി (അംബേദ്കർ പെരിയാർ ഫുലെ സ്റ്റഡി സർക്കിൾ) രംഗത്തെത്തി. വിദ്യാർഥികളിൽനിന്നും ജീവനക്കാരിൽനിന്നും അധ്യാപകരിൽനിന്നും ദലിത് വിദ്യാർഥികൾ അപമാനവും ഉപദ്രവവും നേരിടുകയാണെന്നും എപിപിഎസ്‌സി ആരോപിച്ചു. ദലിത് ആദിവാസി വിദ്യാര്‍ഥികളെ സംവരണം ഉന്നയിച്ച് മാനസികമായി പീഡിപ്പിക്കുക പതിവാണെന്നും ഐഐടിയിലെ വിദ്യാര്‍ഥികള്‍ പറയുന്നു.