കോഴിക്കോട്: മൊബൈലില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവര്‍ ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവറാണ് ബസ് ഓട്ടിക്കുന്നതിനിടയില്‍ ഫോണ്‍ ചെയ്തത്. കഴിഞ്ഞദിവസമാണ് സംഭവം.
ബസിലുണ്ടായിരുന്ന യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 7 കിലോ മീറ്ററിനിടയില്‍ എട്ട് തവണ ഇയാള്‍ ഫോണില്‍ സംസാരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും. നാളെ രാവിലെ 10 മണിക്ക് ഫറോക്ക് ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരാകാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.