പാലക്കാട്: ജപ്തി നോട്ടീസ് വന്നതിനു പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മന്‍സിലില്‍ അയ്യൂബിനെ(60) ആണ് പുലര്‍ച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുമകന്റെ ബിസിനസ് ആവശ്യത്തിനായി സ്വകാര്യ ബാങ്കില്‍ നിന്നും വന്‍തുക ലോണ്‍ എടുത്തിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ 1.38 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സ്വകാര്യ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അയൂബെന്ന് ബന്ധുക്കള്‍ പറയുന്നു.
















