നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി നൽകിയ ജാമ്യ ഹർജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബഞ്ച് ഇന്ന് പരിഗണിക്കും. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി പൾസർ സുനിയോട് വ്യക്തമാക്കിയിരുന്നു. വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി നൽകിയ സമയം ജനുവരി 31ന് അവസാനിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ വാദം കേൾക്കവെ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശം നൽകിയിട്ടുണ്ട്.