തിരുവല്ല: ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം. തിരുവല്ല – മല്ലപ്പള്ളി റോഡിൽ മടുക്കൂലി ജംഗ്ഷനിലാണ് യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചത്.
ജില്ലാ പ്രസിഡന്‍റ് എം ജി കണ്ണന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ പ്രവർത്തകർ കാലിക്കുടവും എറിഞ്ഞു.
വെള്ളക്കരം കൂട്ടിയതിനെതിരെയാണ് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
















