കോഴിക്കോട്: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് പിന്നാലെ കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി. സബ് കളക്ടറുടെ വിവാഹത്തിന് പങ്കെടുക്കാനായി ഓഫീസിലെ ആകെയുളള 33 ജീവനക്കാരില്‍ ഭൂരിഭാഗം പേരും അവധി എടുക്കുകയായിരുന്നു. ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെല്‍വേലിയില്‍ വച്ചാണ് വിവാഹം നടന്നത്.
അതേസമയം, ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഡെപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെട്ടവരാണ് ജീവനക്കാരിലധികവും.
















