കാനഡക്ക് മുകളിലെത്തിയ അജ്ഞാത വസ്തു വെടിവെച്ചിട്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. യു.എസുമായി നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് അജ്ഞാത വസ്തുവിനെ വീഴ്ത്തിയത്. ഒരാഴ്ചക്ക് മുമ്പ് ചൈനീസ് ചാരബലൂൺ യു.എസിൽ വലിയ വിവാദം ഉയർത്തിയിരുന്നു. തുടർന്ന് അമേരിക്ക ഇത് വെടിവെച്ചിടുകയായിരുന്നു.
പേടകത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അജ്ഞാത പേടകം എവിടെ നിന്നാണ് എത്തിയതെന്നോ എന്തായിരുന്നു പേടകത്തിന്റെ ലക്ഷ്യമെന്നോ നിലവില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.