കൊച്ചി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ രാമനെയാണ് (59) ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകാനാണ് കോടതി ഉത്തരവ്. 2018 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം.