അഗര്‍ത്തല: ഇടത്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ ത്രിപുരയില്‍ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിന് തന്നെയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അജയ് കുമാര്‍. സഖ്യം അധികാരത്തിലെത്തിയാല്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന ഗോത്രവര്‍ഗ്ഗ നേതാവ് മുഖ്യമന്ത്രിയാവുമെന്ന് അജയ് കുമാര്‍ കൈലാശഹറിലെ സംയുക്തറാലിയില്‍ പറഞ്ഞു.
സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി ഒഴിഞ്ഞുമാറിയിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, നാലു തവണ മുഖ്യമന്ത്രിയായ മുതിര്‍ന്ന സി.പി.എം. നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല.