മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. വണ്ടൂർ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മൽ ഹൗസിൽ സവാഫ് (29)ആണ് പിടിയിലായത്.സ്കൂളിലെ ശുചിമുറിക്ക് സമീപത്ത് വച്ചാണ് അധ്യാപകന് കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയത്. കുട്ടിയെ കയറിപ്പിടിച്ച ശേഷം പ്രതി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുകയായിരുന്നു.
കുട്ടി നിലവിളിച്ചതോടെ അധ്യാപകന് വിട്ടയച്ചു. തുടർന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അധ്യാപകന്റെ ഭീഷണിയില്‍ ഭയന്ന കുട്ടി തൊട്ടടുത്ത ദിവസങ്ങളിൽ സ്കൂളിൽ പോയിരുന്നില്ല. തുടർന്ന് സ്കൂളിലെത്തിയ കുട്ടിയോട് അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രധാനധ്യാപകന് പോലീസില്‍ പരാതി നല്കി. സംഭവം പുറത്തായതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു.