തുർക്കി- സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 23,700 പിന്നിട്ടു. രക്ഷാപ്രവർനത്തിനായി കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സംഘം സിറിയയിലേക്ക് എത്തുകയാണ്. 20 വർഷത്തിനിടയിലെ ഏറ്റവും ഭീകരമായ ഭൂകമ്പത്തിൽ മരണസംഖ്യ 24,000ത്തിലേക്ക് അടുക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 23,700. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾക്കായി തെരച്ചിൽ ഊർജിതമായി തുടരുകയാണ്. തെരച്ചിൽ വിചാരിച്ചത്ര കാര്യക്ഷമമാക്കാൻ സാധിക്കുന്നില്ലെന്ന് ആദിയമാൻ പ്രവിശ്യ സന്ദർശിച്ച തുർക്കി പ്രസിഡന്‍റ് പ്രതികരിച്ചു. സഹായം എത്തിക്കാൻ സിറിയയിൽ അടിയന്തര വെടിനിർത്തലിന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്.