തിരുവനന്തപുരം: ഐജി ജി. ലക്ഷ്മണയെ സർവീസിൽ തിരിച്ചെടുത്തു. ലക്ഷ്മണയുടെ സസ്പെൻഷൻ റദ്ദാക്കി സർക്കാർ ഉത്തരവിറക്കി. തട്ടിപ്പുകാരൻ മോൻസനുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു സസ്പെൻഷൻ. ഒരു വർഷവും രണ്ട് മാസവുമായി ഐജി സസ്പെൻഷനിലാണ്. തട്ടിപ്പിൽ ലക്ഷ്മണയ്ക്ക് ബന്ധമില്ലന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചത്.
മോൻസണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിലാണ് സർക്കാർ ലക്ഷ്മണയെ സസ്പെൻഡ് ചെയ്തത്. മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് 2021 നവംബർ പത്തിനാണ് ലക്ഷ്മണയെ സസ്പെൻഡ് ചെയ്തത്.
ഐ.ജി ലക്ഷ്മണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൻസണ്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മോൻസന്‍റെ പുരാവസ്തു തട്ടിപ്പിൽ ഐ.ജി ഇടനിലക്കാരൻ ആയിരുന്നുവെന്നും മൊഴിയുണ്ടായിരുന്നു. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൺസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐ.ജി ലക്ഷ്മണയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. കേസിൽ മോൻസൺ മാവുങ്കലുമായി ഐ.ജി ലക്ഷ്മണയ്ക്ക് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കോടതി ആന്ധ്ര പ്രദേശിലെ ഒരു എം.പിയും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സസ്പെന്‍ഷന്‍ ഉത്തരവ് നൽകിയത്.
1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ, സോഷ്യല്‍ പൊലീസിങ്, ട്രാഫിക് ചുമതലയുള്ള ഐജിയായിരിക്കെയാണ് സസ്പെൻഷനിലായത്. 2033 വരെ സർവീസുണ്ട്.