ന്യൂഡൽഹി: ഛത്തിസ്ഗഡിലെ റായ്പ്പൂരിൽ നടക്കുന്ന 85-ാം പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി പാർട്ടി ഭരണഘടന ഭേദഗതി കമ്മിറ്റിയെ നിയോഗിച്ച് കോൺഗ്രസ്.
അംബികാ സോണി അധ്യക്ഷയായ കമ്മിറ്റിയുടെ കൺവീനർ രൺദീപ് സിംഗ് സുർജെവാലയാണ്. കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, അജയ് മാക്കൻ, ജിതേന്ദ്ര സിംഗ്, അഭിഷേക് മനു സിംഗ്വി, മോഹൻ പ്രകാശ്, ദീപ ദാസ്മുൻഷി, ജി.പരമേശ്വര എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
പ്ലീനറി സമ്മേളനത്തിനായി 122 അംഗ സബ്ജക്ട് കമ്മിറ്റിയെയും പാർട്ടി നിയോഗിച്ചിട്ടുണ്ട്. അംബികാ സോണി അധ്യക്ഷയായ കമ്മിറ്റിയുടെ കൺവീനർ രൺദീപ് സിംഗ് സുർജെവാലയാണ്. കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, അജയ് മാക്കൻ, ജിതേന്ദ്ര സിംഗ്, അഭിഷേക് മനു സിംഗ്വി, മോഹൻ പ്രകാശ്, ദീപ ദാസ്മുൻഷി, ജി.പരമേശ്വര എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
ഫെബ്രുവരി 24 മുതൽ 26 വരെയാണ് പ്ലീനറി സമ്മേളനം.