കോഴിക്കോട്: ഇന്ധന സെസ്, ഹെല്‍ത്ത് കാര്‍ഡ് വിഷയങ്ങളില്‍ സമരം പ്രഖ്യാപിച്ച് വ്യാപാരികള്‍. ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. അത് പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം പോലെയാകില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
മുഖ്യമന്ത്രിയെയും ധനകാര്യമന്ത്രിയെയും അടുത്ത ബുധനാഴ്ച കാണും. ഈ മാസം 20 മുതല്‍ 25 വരെ എല്ലാ ജില്ലകളിലും വാഹനപ്രചാരണ ജാഥയും 28ന് സെക്രട്ടേറിയറ്റ് ധര്‍ണയും നടത്തും. ഹെല്‍ത്ത് കാര്‍ഡ് പരിശോധനയ്‌ക്കായി ഉദ്യോഗസ്ഥരെത്തിയാല്‍ അതിനെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.